ഉറപ്പില്ലാത്ത മഴ

മഴയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കർഷകർക്ക് തക്കസമയത്ത് നൽകണം

June 01, 2023 11:35 am | Updated 11:35 am IST

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) ഈ ആഴ്ച ആദ്യം അതിന്റെ ഏപ്രിൽ മുതലുള്ള കാലവർഷ പ്രവചനം പുതുക്കി. ഐ.എം.ഡി. ആശ്രയിക്കുന്ന കാലാവസ്ഥാ മാതൃകകളിൽ നിന്നുള്ള ഏറ്റവും പുതിയ വിശകലനം സൂചിപ്പിക്കുന്നത്, പത്ത് വർഷങ്ങൾക്കിടയിൽ ആറ് വർഷവും പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, മധ്യഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ കുറയുന്നതുമായി മധ്യ പസഫിക്കിലെ താപനത്തിന്റെ ചാക്രിക പ്രതിഭാസമായ എൽ നിനോ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്, പ്രത്യേകിച്ച് ജൂലൈ മുതൽ ഓഗസ്റ്റ് വരെ. ഒരു എൽ നിനോ ഉണ്ടാവുമെന്ന് ഉറപ്പുണ്ടായിട്ടും, ഒരു ‘സാധാരണ’ കാലവർഷത്തിന്റെ പ്രവചനമായ 96 ശതമാനം – 50 വർഷത്തെ ദീർഘകാല ശരാശരിയായ 87 സെന്റിമീറ്ററിന്റെ 96 ശതമാനം – നിലനിർത്താൻ ഐ.എം.ഡി. തീരുമാനിച്ചു. 96 ശതമാനത്തിൽ താഴെയുള്ള എന്തും ‘സാധാരണയ്ക്ക് താഴെ’ എന്ന് തരംതിരിക്കപ്പെടുമായിരുന്നു. ഇന്ത്യൻ മഹാസമുദ്ര ദ്വിധ്രുവം (ഐ.ഒ.ഡി) എന്ന് വിളിക്കപ്പെടുന്ന മറ്റൊരു പ്രതിഭാസം – പടിഞ്ഞാറിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലുള്ള ഒരു താപനില ചാഞ്ചാട്ടം – മഴ ഉണ്ടാവുന്നതിനെ സഹായിക്കുകയും എൽ നിനോയിൽ നിന്നുള്ള മഴയുടെ നഷ്ടം നികത്തുകയും ചെയ്യുമെന്ന കണക്കുകൂട്ടലാണ് അതിന്റെ വിലയിരുത്തലിന് ആധാരമായിട്ടുള്ളത്. എൽ നിനോ മഴക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഐ.ഒ.ഡി.കൾക്ക് സമൃദ്ധമായ മഴയുമായി ശക്തമായ ബന്ധമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 1997-ൽ ഇന്ത്യയിൽ ശക്തമായ എൽ നിനോ ഉണ്ടായിരുന്നെങ്കിലും അനുകൂലമായ ഐ.ഒ.ഡി. കാരണം 2 ശതമാനം അധിക മഴ ലഭിച്ചു. എന്നിരുന്നാലും, ആ വർഷം മുതൽ രണ്ടും ഒരേ സമയം പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനുശേഷം ആദ്യമായാണ് രണ്ട് ഘടകങ്ങളും ഒരേ കാലവർഷത്തിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. 2014-ലും 2015-ലുമാണ് – രണ്ടും എൽ നിനോ വർഷങ്ങൾ – കാലവർഷ മഴയിൽ 10 ശതമാനത്തിലധികം കുറവ് ഇന്ത്യ അവസാനമായി റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ മഴയെ ആശ്രയിച്ചുള്ള കാർഷിക മേഖലകൾ ശരാശരിയുടെ 92 -104 ശതമാനത്തിന്റെ ഇടയിലായിരിക്കുമെന്നും ഐ.എം.ഡിയുടെ പുതുക്കിയ പ്രവചനം അടിവരയിടുന്നു. സാങ്കേതികമായി ഇതിനെ ‘സാധാരണമായത്’ എന്ന് വിളിക്കാമെങ്കിലും, ഇത് വളരെ വലിയ ഒരു വ്യതിയാനമാണ്. ഇത് കൊണ്ട് നീണ്ട, വരണ്ട കാലാവസ്ഥയും തുടർന്ന് തുടർച്ചയായ മഴയും ലഭിച്ചേക്കാം. ഇത് പ്രദേശത്തെ മഴയുടെ തോത് ഉയർത്താൻ സഹായിച്ചേക്കാമെങ്കിലും, കൃഷിക്ക് സഹായകമാകില്ല. മാതൃകകൾ എന്തുതന്നെ പറഞ്ഞാലും ഓരോ കാലവർഷത്തിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. ഓരോ സ്ഥലത്തും ഓരോ സമയത്തും ലഭിക്കുന്ന മഴയുടെ വിതരണം നിരീക്ഷിക്കുന്നത് നിർണായകമാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, പ്രത്യേകിച്ച് മദ്ധ്യേന്ത്യയിൽ, രൂക്ഷമായ കമ്മി കാർഷികോത്പാദനത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഈ മാസത്തെ മഴയെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിലയിരുത്തലുകൾ രണ്ടാഴ്ചയിലൊരിക്കലുള്ള ഐ.എം.ഡിയുടെ വിപുലമായ പ്രവചനങ്ങളിലൂടെ ലഭ്യമാണ്; ഇവ തികച്ചും ചലനാത്മകമായിരിക്കും. ജൂൺ 4-ഓടെ കാലവർഷം കേരളത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. അത് ഈ തീയതിയിൽ ഉറച്ചുനിൽക്കുന്നതും, അൽപ്പം നേരത്തെയോ വൈകിയോ എത്തുന്നതും പ്രധാന കാലവർഷ മാസങ്ങളിലെ മഴയുടെ അളവിനെ ബാധിക്കില്ല. ലഭ്യമായ എല്ലാ വിവര സ്രോതസ്സുകളും ഉപയോഗിച്ച്, ബ്ലോക്ക് തലം വരെ കൃത്യമായതും സമയബന്ധിതവുമായ വിവരങ്ങൾ കർഷകർക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രവും ഇരട്ടിയാക്കണം.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.