ജി.എസ്.ടി.: പുനഃക്രമീകരണത്തിനുള്ള സമയം 

നിലവിലെ വരുമാനത്തിന്റെ പ്രവണതകൾ ജി.എസ്.ടിയുടെ പിഴവുകൾ പരിഹരിക്കാനുള്ള അവസരം നൽകുന്നു

June 03, 2023 11:13 am | Updated 02:15 pm IST

മൊത്ത ചരക്ക് സേവന നികുതി (ജി.എസ്.ടി.) വരുമാനം മെയ് മാസത്തിൽ 11.5 ശതമാനം വർധിച്ച് 1.57 ലക്ഷം കോടി രൂപയായി. ഇത് ആറ് മാസത്തെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയായിരിക്കെ, വരുമാനം ഏപ്രിലിലേതിനേക്കാൾ 16 ശതമാനം കുറഞ്ഞത് കൊണ്ട് സൂക്ഷ്മമായ പരിശോധന ആവശ്യമാണ്. 1.87 ലക്ഷം കോടി രൂപ എന്ന ഏറ്റവും ഉയർന്ന ഏപ്രിലിലെ വരുമാനം സാമ്പത്തിക വർഷാവസാനത്തിലെ നികുതി ഈടാക്കൽ മൂലമാണ് കുതിച്ചുയർന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസമായ ഏപ്രിലിലെ ഇടപാടുകളുടെ മെയ് മാസത്തെ നികുതി പിരിവുകൾ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, അവ വിശാലവും അനുകൂലവുമായ പ്രവണതയെ സൂചിപ്പിക്കുന്നു. തുടർച്ചയായി 15 മാസമായി ജി.എസ്.ടി. വരുമാനം 1.4 ലക്ഷം കോടി രൂപയിൽ കൂടുതലായിരുന്നെങ്കിൽ, മെയ് മാസത്തിൽ ആറാമത്തെ തവണയാണ് ജി.എസ്.ടി വരുമാനം 1.5 ലക്ഷം കോടി കടന്നത്. ഈ ആറിൽ നാലെണ്ണം 2023-ലായിരുന്നു. ഏപ്രിലിലെ കുതിപ്പ് കണക്കിലെടുത്തില്ലെങ്കിൽ പോലും, 2022 ഒക്‌ടോബറിനും മെയ് 2023-നും ഇടയിലുള്ള ശരാശരി പ്രതിമാസ വരുമാനം ₹1.53 ലക്ഷം കോടിയിൽ കൂടുതലാണ് (ഏപ്രിലിലെ ഏറ്റവും ഉയർന്ന വരുമാനം ഉൾപ്പെടുത്തിയാൽ ₹1.57 ലക്ഷം കോടിയിലധികം). ഏപ്രിലിൽ ഉപഭോക്തൃ പണപ്പെരുപ്പം 4.7 ശതമാനമായി കുറയുകയും മൊത്തവില പണച്ചുരുക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തിട്ടും വരുമാനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ, വിലക്കയറ്റം കുറയുന്നത് തുടരുകയാണെങ്കിൽ, ജി.എസ്.ടി. വരുമാനത്തിലെ 10-12 ശതമാനം വളർച്ചാ നിരക്കുകൾ കഴിഞ്ഞ വർഷത്തെയത്ര ഗംഭീരമല്ലെങ്കിൽ പോലും മികച്ചതായിരിക്കും.

മെയ് മാസത്തെ സാമ്പത്തിക പ്രവർത്തനത്തെക്കുറിച്ചുള്ള പ്രാരംഭ വിവരങ്ങൾ നേരിയ കുതിപ്പിനെ സൂചിപ്പിക്കുന്നു. എസ് & പി ഗ്ലോബൽ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പി.എം.ഐ.) അനുസരിച്ച്, നിർമ്മാതാക്കൾക്ക് 2020 ഒക്‌ടോബറിന് ശേഷമുള്ള മികച്ച മാസമായിരുന്നു ഇത്. രണ്ട് വിഷമമേറിയ മാസങ്ങൾക്ക് ശേഷം ഇന്ധന വിൽപ്പന വീണ്ടും ഉയർന്നു. ചില വിഭാഗങ്ങളിലെ മുൻകാല വില്പന കുറഞ്ഞിരുന്നത് കൊണ്ടാണെങ്കിൽ പോലും വാഹനങ്ങളുടെ മൊത്തവ്യാപാര വിൽപ്പന വേഗത വീണ്ടെടുത്തെന്ന് തോന്നുന്നു. കൂടാതെ, മറ്റ് നിയമ പാലനവും ഉപഭോഗവും നയിക്കുന്ന അനുകൂല പ്രവണതകൾക്ക് വരും മാസങ്ങളിൽ വരുമാനം ഉയർത്താനാകും. ജി.എസ്.ടി. നിലവിൽ വന്ന് ആറ് വർഷം തികയുന്ന ജൂലൈ വരെ, നികുതി വെട്ടിപ്പും വ്യാജ രജിസ്ട്രേഷനും തടയാൻ റവന്യൂ വകുപ്പ് രണ്ട് മാസത്തെ പ്രത്യേക യജ്ഞം നടത്തുകയാണ്. ഉയർന്ന നികുതി ഈടാക്കേണ്ട കേസുകൾക്ക് മുൻഗണന നൽകുന്നതിന് റിട്ടേൺ സമർപ്പിക്കുന്നതിന്റെ ഒരു പുതിയ സൂക്ഷ്മപരിശോധനാ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് മുതൽ, നികുതി ശൃംഖലയിലെ അവ്യക്തത ഒഴിവാക്കാൻ 5 കോടിയിലധികം രൂപ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കും. പിൻവലിച്ച 2,000 രൂപയുടെ നോട്ടുകൾ കൈവശമുള്ള ചിലർ സെപ്തംബർ 30-നകം തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ചെലവഴിക്കാൻ ശ്രമിക്കുന്നത് നികുതി വരുമാനത്തിന് സഹായകമായേക്കാം. പ്രതിമാസ ജി.എസ്.ടിയുടെ പതിവ് വരുമാനം ഏകദേശം 1.55 ലക്ഷം കോടി രൂപയാവുകയാണെങ്കിൽ, നികുതിയെ ഇപ്പോഴും വേട്ടയാടുന്ന നയ-തലത്തിലുള്ള അപാകതകൾ പരിഹരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് സർക്കാർ ഈ സമയം ഉപയോഗിക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ശേഷി പരിമിതമാണെങ്കിലും, ട്രൈബ്യൂണലുകൾ സ്ഥാപിക്കുക, ഗെയിമിംഗ്, കാസിനോ നികുതികളിൽ വ്യക്തത കൊണ്ടുവരിക, അന്യായമായ നികുതി നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക തുടങ്ങിയ ഹ്രസ്വകാലത്തേക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ജി.എസ്.ടി. കൗൺസിൽ ശ്രദ്ധ കൊടുക്കാതിരിക്കരുത്.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.