ആവേശത്തിന്റെ കൊടുമുടിയിൽ  

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശക്കളി ജയിക്കാൻ ഇന്ത്യക്ക് സമചിത്തതയോടും നിശ്ചയദാര്‍ഢ്യത്തോടെയും നീങ്ങേണ്ടിവരും  

June 07, 2023 11:01 am | Updated 11:01 am IST

ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശോജ്വലമായ രാത്രികൾക്ക് ശേഷം രോഹിത് ശർമ്മയും കൂട്ടാളികളും ടെസ്റ്റ് മത്സരങ്ങൾക്ക് അണിനിരക്കാനുള്ള സമയമായിരിക്കുന്നു. ട്വന്റി20 മത്സരങ്ങൾ ആവേശകരമാകാൻ അതിന്റെതായ കാരണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, അഞ്ച് ദിവസങ്ങളിലായി പരന്നുകിടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ്, കളിക്കാരനെയും, കൂട്ടുകെട്ടിനേയും വെവ്വേറെ വിലയിരുത്തുന്നതിനുള്ള സുപ്രധാന അളവുകോലാണ്. ബുധനാഴ്ച ലണ്ടനിലെ ഓവലിൽ ആരംഭിക്കുന്ന കലാശക്കളിയിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേർക്കുനേർ പോരാടുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം അവർക്കുള്ള ഏറ്റവും മികച്ച പാരിതോഷികമായി മാറും. ഏഷ്യക്കാരും ആഫ്രിക്കക്കാരും വെസ്റ്റ് ഇന്ത്യക്കാരും ധാരാളമായി താമസിക്കുന്ന ലണ്ടന്റെ ഒരു ഭാഗത്ത് ഇന്ത്യയ്ക്ക് പിന്തുണ കുറവായിരിക്കില്ല. ഇത് മറ്റൊരു രാജ്യത്ത് നടക്കുന്ന മത്സരമാണെങ്കിലും ഇന്ത്യൻ കാണികളുടെ വൻ സാന്നിധ്യം രോഹിത്തിനും കൂട്ടർക്കും സ്വന്തം നാടാണെന്ന തോന്നൽ ഉണ്ടാക്കും. നാട്ടിലോ ഓസ്‌ട്രേലിയയിലോ ആവട്ടെ സമീപകാല മത്സരങ്ങളിളെല്ലാം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ മത്സരം ത്രസിപ്പിക്കുന്നതാവും. കലാശക്കളികൾ ഏറെ സമ്മർദ്ദം ഉണ്ടാക്കുമ്പോൾ രണ്ടുകൂട്ടരും തുല്യ ശക്തികളായി കളത്തിൽ ഇറങ്ങും. 2013-ൽ ഇംഗ്ലണ്ടിൽ നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി വെള്ളി നേടിയതെന്നത് ഒരു ഗൗരവമുള്ള യാഥാർത്ഥ്യമാണ്; ഈ ചരിത്രപരമായ ശൂന്യത രോഹിത്തിനും കൂട്ടർക്കും അഭിസംബോധന ചെയ്യേണ്ടിവരും.

2021-ൽ സതാംപ്ടണിൽ നടന്ന ഫൈനലിൽ അവസാനിച്ച മുൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ, കെയ്ൻ വില്യംസണിന്റെ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടു. ക്യാപ്റ്റൻ രോഹിത്, വിരാട് കോലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരടങ്ങിയ മുതിർന്നവരുടെ നിരയ്ക്ക് ഐ.സി.സി. കിരീടം നേടാനുള്ള മറ്റൊരു അവസരം ഓവൽ മത്സരം വാഗ്ദാനം ചെയ്യുന്നു. പരിക്കേറ്റ ജസ്പ്രീത് ബുംറയുടേയും ഋഷഭ് പന്തിന്റേയും അഭാവം  ഇന്ത്യക്ക് അനുഭവപ്പെടുമെങ്കിലും, ഒരു ഭാവി വാഗ്ദാനമായി കാണപ്പെടുന്ന ശുഭ്മാൻ ഗില്ലിൽ നിന്ന് മികച്ച ബാറ്റിംഗ് പ്രകടനം പ്രതീക്ഷിക്കാവുന്നതാണ്. ഒപ്പം ഓസ്‌ട്രേലിയൻ അതിവേഗ ബൗളർമാരെ ഇന്ത്യൻ ബാറ്റിംഗ് നിര നേരിടുന്നത് വീണ്ടും ദൃശ്യമാകും. ഇന്ത്യക്കും ശക്തമായ സീം ആക്രമണ ശേഷിയുണ്ട്. അശ്വിൻ, ജഡേജ എന്നീ സ്പിന്നർമാരുമായി രോഹിത് മുന്നോട്ടുപോകുമോ അതോ ഒരാളെ മാത്രം തിരഞ്ഞെടുക്കുമോ എന്നത് താല്പര്യമുണർത്തുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് പോലെതന്നെ ഓവൽ പ്രതലത്തിനും  ഉപഭൂഖണ്ഡത്തിന്റെ സവിശേഷതയുണ്ടാവാം. എന്നാൽ പ്രവചനാതീതമായ ഇംഗ്ലീഷ് ആകാശത്തിന് കീഴിൽ, നേരിയ പുല്ലിന്റെ സാന്നിധ്യള്ള പിച്ചിൽ പോരാട്ടത്തിന് നിരവധി ഭാവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. എതിർ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ശക്തമായ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുമ്പോൾ മിഷേൽ സ്റ്റാർക്ക് ഇടങ്കയ്യൻ പ്രകടനം വാഗ്ദാനം ചെയ്യുന്നു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർനസ് ലബുഷാഗ്നെ എന്നിവരും അദ്ദേഹത്തിന് ബാറ്റിംഗ് സഹപ്രവർത്തകരായുണ്ട്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര വരാനിരിക്കെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശക്കളി ഉത്തേജനം നൽകുമെന്ന് കമ്മിൻസ് പ്രതീക്ഷിക്കുന്നു. അതേസമയം, സ്ഥിരത പുലർത്തുന്ന ഇന്ത്യ സമചിത്തതയോടും നിശ്ചയദാര്‍ഢ്യത്തോടെയും കളിക്കാനാവുമെന്ന് തെളിയിക്കാൻ ശ്രമിക്കും.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.